Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nagar Development

Malappuram

അ​രു​വാ​ക്കോ​ട് കും​ഭാ​ര ന​ഗ​ർ വി​ക​സ​ന പ​ദ്ധ​തി കെ​ട്ടി​ടം സ​ജ്ജ​മാ​യി; മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

നി​ല​ന്പൂ​ർ: അ​രു​വാ​ക്കോ​ട് കും​ഭാ​ര ന​ഗ​ർ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മ​ന്ത്രി കെ.​എ. തു​ള​സി നി​ർ​വ​ഹി​ച്ചു. പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം പ​ണി​ത​ത്. ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച മ​ന്ത്രി കെ​ട്ടി​ടം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.

പ​ര​ന്പ​രാ​ഗ​ത ക​ളി​മ​ണ്‍​പാ​ത്ര നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് പൊ​തു​വ​ർ​ക്ക് ഷെ​ഡ്, ചൂ​ള, യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന കും​ഭാ​ര ന​ഗ​ർ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലി​നെ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി ബ​ന്ധി​പ്പി​ച്ച് പു​തു​ത​ല​മു​റ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ, ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് പാ​ല​ക്കാ​ട് മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​വി. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up